ആദ്യ ഭാര്യയെ കൊലപ്പെടുത്താൻ കൊേട്ടഷൻ സംഘത്തെ ഏർപ്പെടുത്തിയ ആൾ യു.പിയിൽ പിടിയിൽ. തെൻറ രണ്ടാം ഭാര്യയെ കൊല്ലുമെന്ന് ഭയന്നാണ് ആദ്യ ഭാര്യയെ ഇയാൾ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. യു.പിയിലെ മുസാഫർനഗറിലാണ് സംഭവം. സംഭവത്തിൽ മുഹമ്മദ് ഫുർഖാൻ എന്നയാൾക്കെതിരേ പൊലീസ് കേസെടുത്തു. ജൂലൈ 15നാണ് മൊഹ്സിന എന്ന യുവതി വെടിയേറ്റ് കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുൻ ഭർത്താവ് ഫുർഖാൻ മൂന്ന് ലക്ഷം രൂപ നൽകിയാണ് കൊേട്ടഷൻ സംഘത്തെ ഏർപ്പെടുത്തിയതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തെപറ്റി പൊലീസ് പറയുന്നതിങ്ങനെ.
2012 ലാണ് ഫർഖാൻ തെൻറ ആദ്യ ഭാര്യ മുഹ്സിനയെ വിവാഹം കഴിച്ചത്. ഏതാനും വർഷങ്ങൾക്കുശേഷം മുഹ്സിനയും ഒരു ബന്ധുവുംതമ്മിൽ തർക്കമുണ്ടാവുകയും പരസ്പരം ആക്രമിക്കുകയും ചെയ്തു. ഒടുവിൽ ബന്ധുവായ യുവതി കൊല്ലപ്പെട്ടു. സംഭവത്തിൽ മുഹ്‌സിന അറസ്റ്റിലാവുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്തു. ഭാര്യ ജയിലിൽ ആയതോടെ ഫുർഖാൻ മുഹ്‌സിന എന്നുതന്നെ പേരുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. കുറച്ചുനാളുകൾക്ക് ശേഷം ഇപ്പോഴാണ് മുഹ്‌സിന ജാമ്യത്തിൽ ജയിലിൽ നിന്നിറങ്ങിയത്.
ഇൗ സമയമാണ് ഭർത്താവ് മറ്റൊരു വിവാഹംകഴിച്ചതായി അറിഞ്ഞത്. ഇതോടെ മുഹ്സിനയും ഫുർഖാനുംതമ്മിൽ തർക്കമായി. ഇതോടൊപ്പം ഭർത്താവിെൻറ സ്വത്തും മുഹ്‌സിന ആവശ്യപ്പെട്ടു. ഒരു കൊലപാതകം നടത്തിയിട്ടുള്ള മുഹ്‌സിന തെൻറ പുതിയ ഭാര്യയേയും കൊല്ലുമെന്ന് ഭയന്ന ഫുർഖാൻ ഒടുവിൽ കൊേട്ടഷൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. അറസ്റ്റിലായ ഫുർഖാൻ നിലവിൽ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.