ലഖ്നോ: റേഷൻകട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉത്തർപ്രദേശിൽ ഒരാളെ വെടിവെച്ച് കൊന്നു. ദുർജാൻപുർ ഗ്രാമത്തിലെ ബലിയ ഏരിയയിലാണ് സംഭവമുണ്ടായത്. ജയ്പ്രകാശാണ് കൊല്ലപ്പെട്ടത്.
റേഷൻകടകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിൽ യോഗം വിളിച്ചിരുന്നു. ഇതിന് ശേഷം ധീരേന്ദ്ര പ്രജാപതിയെന്നയാൾ ജയ്പ്രകാശിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് യോഗം റദ്ദാക്കിയതെന്ന് പൊലീസ് സുപ്രണ്ട് ദേവേന്ദ്ര നാഥ് പറഞ്ഞു. കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗ്രാമത്തിലെ ക്രമസമാധാനനില പരിപാലിക്കാൻ അധിക പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് സുപ്രണ്ട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.എം, സർക്കിൾ ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.