ന്യൂഡൽഹി: താടി നീട്ടിവളർത്തിയതിനെ തുടർന്ന് ഉത്തർപ്രദേശിൽ മുസ്ലിം എസ്.ഐക്ക് സസ്പെൻഷൻ. രാമാല പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ ഇൻതാസർ അലിക്കാണ് സസ്പെൻഷൻ ലഭിച്ചത്.
മേലധികാരികളുടെ അനുമതി വാങ്ങാതെ താടി നീട്ടിവളർത്തിയെന്നും ഇത് പൊലീസിെൻറ ഡ്രസ്കോഡിെൻറ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. അതേസമയം, അനുമതിക്കായി കഴിഞ്ഞ നവംബറിൽ അപേക്ഷ നൽകിയിരുന്നുവെന്നും ഇതിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഇൻതാസർ അലി പറഞ്ഞു. കഴിഞ്ഞ 25 വർഷത്തെ സർവീസിനിടെ താടി ഒരിക്കലും പ്രശ്നമായി മാറിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.പി പൊലീസിെൻറ ചട്ടമനുസരിച്ച് സിഖുകാർക്ക് ഒഴികെ മറ്റ് എല്ലാ വിഭാഗങ്ങൾക്കും താടി നീട്ടി വളർത്തണമെങ്കിൽ പൊലീസിെൻറ മുൻകൂർ അനുമതി വാങ്ങണം. ഇൻതാസർ അലിയെ കഴിഞ്ഞ ദിവസമാണ് അനുവാദമില്ലാതെ താടി നീട്ടി വളർത്തിയതിന് സസ്പെൻഡ് ചെയ്തതെന്ന് ബാഗ്പാത് എസ്.പി അഭിഷേക് സിങ് പറഞ്ഞു. എസ്.ഐ ഡ്രസ്കോഡ് തെറ്റിച്ചു. കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് ശേഷമാണ് സസ്പെൻഡ് ചെയ്തത്. ഇക്കാര്യത്തിൽ വകുപ്പ്തല അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.