ലഖ്നോ: യു.പിയിൽ ഓൺലൈൻ ഗെയിമിന് അടിമയായ യുവാവ് കടംവീട്ടാനായി അമ്മയെ കൊലപ്പെടുത്തി. ഫത്തേപൂരിലാണ് സംഭവമുണ്ടായത്. ഇൻഷൂറൻസിന് വേണ്ടിയാണ് ഹിമാൻഷു മാതാവിനെ കൊലപ്പെടുത്തിയതെന്ന് ഫത്തേപൂർ പൊലീസ് അറിയിച്ചു. 50 ലക്ഷത്തിന്റെ ഇൻഷൂറൻസാണ് ഹിമാൻഷുവിന്റെ അമ്മയുടെ പേരിലുണ്ടായിരുന്നത്.
പോപ്പുലർ ഗെയിമിങ് പ്ലാറ്റ്ഫോമായ സുപ്പിയിലായിരുന്നു ഹിമാൻഷു ഗെയിം കളിച്ചിരുന്നത്. തുടർച്ചയായി ഗെയിമുകളിൽ തോറ്റതോടെ ഹിമാൻഷു പണം കടംവാങ്ങാൻ നിർബന്ധിതനായി. ഏകദേശം നാല് ലക്ഷം രൂപയുടെ കടം ഇയാൾക്കുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
അമ്മായിയുടെ സ്വർണം മോഷ്ടിച്ചാണ് 50 ലക്ഷം രൂപ ഇൻഷൂറൻസ് പോളിസി അമ്മയുടെ പേരിൽ ഹിമാൻഷു എടുത്തത്. കൊലപാതകത്തിന് ശേഷം തുകൽ സഞ്ചിയിലാക്കിയ അമ്മയുടെ മൃതദേഹം സ്വന്തം ട്രാക്ടർ ഉപയോഗിച്ച് ഇയാൾ യമുന നദിക്കരയിൽ എത്തിക്കുകയായിരുന്നു.
ഹിമാൻഷുവിന്റെ പിതാവ് തിരിച്ചെത്തിയപ്പോൾ ഭാര്യയേയും മകനേയും കാണാതായതിനെ തുടർന്ന് അയൽക്കാരോട് അന്വേഷിച്ചു. ബന്ധുവിന്റെ വീട്ടിൽ പോവുകയാണെന്നാണ് ഹിമാൻഷു അയൽക്കാരോട് പറഞ്ഞത്. അവിടെയും ഇരുവരും എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ പൊലീസിനെ വിവരമറിയിച്ചു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.