നമ്മുടേതൊരു ജനാധിപത്യ രാജ്യമാണെന്ന്​ അവർ മറന്നിരിക്കുന്നു; അതവരെ ഒാർമപ്പെടുത്തേണ്ടതുണ്ട്​ ​-പ്രിയങ്ക ഗാന്ധി

യു.പിയിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. ദേശീയ ലോക്‌ദൾ നേതാവ് ജയന്ത് ചൗധരിക്കും പാർട്ടി പ്രവർത്തകർക്കും എതിരെ നടന്ന പൊലീസ്​ ലാത്തിച്ചാർജിനെതിരായാണ്​ പ്രിയങ്ക പ്രതിഷേധിച്ചത്​. ഹാഥറസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ ചൗധരിക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. സംഭവത്തിൽ നിരവധിപേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

'ദേശീയ ലോക്‌ദൾ നേതാവ് ജയന്ത് ചൗധരിക്കെതിരെ യുപി പോലീസ് നടത്തിയ അതിക്രമങ്ങൾ അപലപനീയമാണ്. പ്രതിപക്ഷ നേതാക്കൾക്കെതിരായാണ്​ സർക്കാർ ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്നത്​. യു.പി സർക്കാറി​െൻറ അഹങ്കാരം നിറഞ്ഞ പെരുമാറ്റം ഭരണം തകർച്ചയിലാണെന്നതി​െൻറ സൂചനയാണ്​. ഒരുപക്ഷേ നമ്മുടേത്​ ഒരു ജനാധിപത്യ രാജ്യമാണെന്ന് അവർ മറന്നിരിക്കാം. പൊതുജനം ഇത് അവരെ ഓർമ്മപ്പെടുത്തുകതന്നെ ചെയ്യും'- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ഹാഥറസിലേക്ക് പോകുംവഴി രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്​തിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാഹുലിനേയും പ്രിയങ്കയേയും പെണ്‍കുട്ടിയുടെ വീട്ടിലേക്ക്​ കടത്തിവിട്ടത്​. തുടർന്ന്​ നിരവധി രാഷ്​ട്രീയ പാർട്ടി നേതാക്കൾ ഹാഥറസ്​ സന്ദർശിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.