നമ്മുടേതൊരു ജനാധിപത്യ രാജ്യമാണെന്ന് അവർ മറന്നിരിക്കുന്നു; അതവരെ ഒാർമപ്പെടുത്തേണ്ടതുണ്ട് -പ്രിയങ്ക ഗാന്ധി
text_fieldsയു.പിയിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ദേശീയ ലോക്‌ദൾ നേതാവ് ജയന്ത് ചൗധരിക്കും പാർട്ടി പ്രവർത്തകർക്കും എതിരെ നടന്ന പൊലീസ് ലാത്തിച്ചാർജിനെതിരായാണ് പ്രിയങ്ക പ്രതിഷേധിച്ചത്. ഹാഥറസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ ചൗധരിക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.
'ദേശീയ ലോക്‌ദൾ നേതാവ് ജയന്ത് ചൗധരിക്കെതിരെ യുപി പോലീസ് നടത്തിയ അതിക്രമങ്ങൾ അപലപനീയമാണ്. പ്രതിപക്ഷ നേതാക്കൾക്കെതിരായാണ് സർക്കാർ ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്നത്. യു.പി സർക്കാറിെൻറ അഹങ്കാരം നിറഞ്ഞ പെരുമാറ്റം ഭരണം തകർച്ചയിലാണെന്നതിെൻറ സൂചനയാണ്. ഒരുപക്ഷേ നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് അവർ മറന്നിരിക്കാം. പൊതുജനം ഇത് അവരെ ഓർമ്മപ്പെടുത്തുകതന്നെ ചെയ്യും'- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
राष्ट्रीय लोकदल के नेता जयंत चौधरी पर यूपी पुलिस द्वारा किया गया ये व्यवहार बहुत ही निंदनीय है। विपक्षी नेताओं पर इस तरह की हिंसा?
— Priyanka Gandhi Vadra (@priyankagandhi) October 4, 2020
ये यूपी सरकार के अहंकार और सरकार के अराजक हो जाने का सूचक है। शायद ये भूल गए हैं कि हमारा देश एक लोकतंत्र है। जनता इन्हें ये याद दिलाएगी।
നേരത്തെ ഹാഥറസിലേക്ക് പോകുംവഴി രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാഹുലിനേയും പ്രിയങ്കയേയും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കടത്തിവിട്ടത്. തുടർന്ന് നിരവധി രാഷ്ട്രീയ പാർട്ടി നേതാക്കൾ ഹാഥറസ് സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.