ലഖ്‌നോ: ഗോവധം, മതപരിവർത്തനം, ബലാത്സംഗം, കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലും പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലും വേഗത്തിൽ ശിക്ഷ നടപ്പാക്കാൻ 'ഓപറേഷൻ കൺവിക്ഷൻ' പദ്ധതിയുമായി യു.പി പൊലീസ്. കുറഞ്ഞ സമയത്തിനുള്ളിൽ പ്രതികൾക്ക് ശിക്ഷ നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശമെന്നാണ് റിപ്പോർട്ട്.
പോക്സോ കേസുകൾക്ക് പുറമെ ഓപറേഷൻ കോൺവിക്ഷനിൽപെടുന്ന മറ്റു വിഭാഗങ്ങളിലെ 20ഓളം കേസുകൾ ജില്ല/ കമീഷണറേറ്റ് തിരിച്ചറിഞ്ഞിരിക്കണം. കുറ്റകൃത്യത്തിന്റെ വ്യാപ്തി പരിഗണിച്ച് കുറ്റപത്രം തയാറാക്കിയ ശേഷം കുറഞ്ഞ സമയത്തിനകം തന്നെ കോടതിക്ക് കൈമാറുമെന്ന് യു.പി പൊലീസിന്‍റെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി തയാറാക്കിയതെന്ന് യു.പി പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു. പദ്ധതിയുടെ പ്രവർത്തനം വിലയിരുത്താൻ വെബ് പോർട്ടൽ തയാറാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.