ലഖ്നൗ: ഉത്തർപ്രദേശിൽ ഗോവധം ആരോപിച്ച് മുസ്‍ലിം യുവാവിന് നേരെ പൊലീസ് പീഡനം. മലദ്വാരത്തിൽ ദണ്ഡ് കയറ്റിയും ശരീരത്തിൽ ഷോക്കേൽപ്പിച്ചുമായിരുന്നു ക്രൂരത. ദിവസം മുഴുവൻ പീഡനം തുടർന്നു.
ഉത്തർപ്രദേശിലെ ബുദൗനിലാണ് കക്രാള സ്വദേശിയായ പച്ചക്കറി കച്ചവടക്കാരൻ ക്രൂരപീഡനത്തിനിരയായത്. നിരവധി തവണ ഗോവധത്തിന് കേസുള്ളയാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എസ്.ഐ സത്യപാലിന്റെ നേതൃത്വത്തിലാണ് 22കാരനെ അറസ്റ്റ് ചെയ്തത്. ഒടുവിൽ യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞതോടെ രണ്ടു ദിവസത്തിനുശേഷം 100 രൂപ നൽകി വിട്ടയക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
ഷോക്കേറ്റതിന്റെ ആഘാതത്തിൽ യുവാവിന് ഇടക്കിടെ അപസ്മാരം ഉണ്ടാകുന്നതായും നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിച്ചതിനാൽ നില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് ഔട്ട്‌പോസ്റ്റ് ഇൻചാർജ്, നാല് കോൺസ്റ്റബിൾമാർ, രണ്ട് അജ്ഞാതർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്യായമായി തടങ്കലിൽ വെച്ചതിനും മർദിച്ചതിനുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.