ബി.ജെ.പിയെ തകർക്കാൻ 'മിഷൻ ഉത്തർപ്രദേശു'മായി സംയുക്ത കിസാൻ മോർച്ച

ലഖ്നോ: യു.പി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തകർക്കാൻ മിഷൻ ഉത്തർപ്രദേശ് കാമ്പയിൻ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച. ഫെബ്രുവരി മൂന്നിന് ഇതുമായി ബന്ധപ്പെട്ട കാമ്പയിനിന് തുടക്കമിടുമെന്ന് കിസാൻ മോർച്ച അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുകയെന്ന ആവശ്യമാണ് പ്രധാനമായും മിഷൻ ഉത്തർപ്രദേശിലൂടെ കർഷകസംഘടനകൾ മുന്നോട്ട് വെക്കുന്നത്. അജയ് മിശ്രയെ പുറത്താക്കണമെന്ന കർഷകസംഘടനകളുടെ ആവശ്യം കേന്ദ്രസർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് സംഘടന നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി മൂന്നിന് കർഷകസംഘടനകൾ വാർത്താസമ്മേളനം നടത്തും.

തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ സർക്കാറിനെതിരെ വലിയ പ്രചാരണം നടത്തും. ഇതിന്റെ ഭാഗമായി ജനുവരി 31ന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷകസംഘടനകൾ അറിയിച്ചു. കാർഷിക വിളകൾക്ക് താങ്ങുവില നിശ്ചയിക്കുന്നതിനായി ഒരു കമ്മിറ്റിയേയും കേന്ദ്രസർക്കാർ ഇതുവരെ നിയോഗിച്ചിട്ടില്ല. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ കാര്യത്തിലും തീരുമാനമുണ്ടായിട്ടില്ലെന്നും കർഷക സംഘടനകൾ ആരോപിച്ചു. 

Tags:    
News Summary - UP polls: SKM to launch 'Mission Uttar Pradesh' from February 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.