ലക്നോ: ഉത്തര്‍ പ്രദേശില്‍ നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെ കോപ്പിയടിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി. യു.പി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷക്ക് എത്തിയ ഉദ്യോഗാർഥിയാണ് ഹൈടെക് സാങ്കേതികവിദ്യയുമായി കോപ്പിയടിക്കാൻ എത്തിയത്. ഇയാളുടെ വിഡിയോ ചിത്രം ഡി.ജി.പി രൂപിന്‍ ശർമയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
പരീക്ഷക്കെത്തിയ യുവാവിനെ പരിശോധനയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് യുവാവിന്‍റെ ശ്രമം പാളിയത്. ഇയാളുടെ വിഗ്ഗില്‍ നിന്നും ഇയര്‍ ഫോണ്‍, സിം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പുറത്തേക്കെടുക്കുന്ന വീഡിയോയും ഇതിനോടകം പ്രചരിച്ചുകഴിഞ്ഞു.
ഇയർഫോണുകൾ വിഗ്ഗിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വളരെ ചെറിയ എയർപോഡുകളാണ് ചെവിയിൽ വെച്ചിരുന്നത്. ഇത് ഇയാൾക്ക് ഊരിമാറ്റാൻ കഴിയുന്നതിലും ചെറുതായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ടാണ് ഡി.ജി.പി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.