ലഖ്നോ: യു.പി ഷാജഹാൻപൂരിൽ 18 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ സര്‍ക്കാര്‍ സ്‌കൂൾ അധ്യാപകന്‍ അറസ്റ്റിൽ. പീഡനത്തിന് കൂട്ടുനിന്നതിന് പ്രിന്‍സിപ്പലിനെതിരെയും മറ്റൊരു അധ്യാപികക്കെതിരെയും കേസെടുത്തു.
തിൽഹറിലെ സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ മുഹമ്മദ് അലിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് സഹായം ചെയ്തതിനാണ് പ്രിൻസിപ്പൽ അനിൽ പഥകിനെതിരെയും അധ്യാപിക സജിയക്കെതിരെയും കേസെടുത്തതെന്ന് തിൽഹർ സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
അധ്യാപകന്‍റെ അതിക്രമത്തിനിരയായ പെൺകുട്ടികളിലൊരാൾ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് മറ്റ് കുട്ടികളെയും അധ്യാപകൻ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. മൂന്ന് അധ്യാപകരെയും സസ്പെൻഡ് ചെയ്തതായി യു.പി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും നടത്തും.
18 കുട്ടികളെയും ചൊവ്വാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. പോക്സോയും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമവും ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.