പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ അബദ്ധത്തില്‍ എസ്‌.ഐ വെടിവെച്ചു; സംഭവം യു.പിയിൽ -വിഡിയോ

ലക്‌നൗ: പാസ്​പോർട്ട്​ വെരിഫിക്കേഷനായി പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ അബദ്ധത്തില്‍ എസ്‌.ഐ വെടിവെച്ചു. യു.പി അലിഗഢിലെ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്ത്രീയുടെ തലയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മക്കയിലേക്ക്​ ഉംറ പോകാനായി പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരം തിരക്കാനാണ്​ ഇഷ്‌റാത് പൊലീസ്​ സ്​റ്റേഷനിൽ എത്തിയതെന്ന്​ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ഇവർ കസേരയിൽ ഇരിക്കവേയാണ്​ വെടിയേറ്റത്​. തോക്ക്​ അലക്ഷ്യമായി കൈകാര്യം ചെയ്ത എസ്​.ഐയുടെ കൈകളിൽ ഇരുന്ന് പൊട്ടുകയായിരുന്നു. വെടിയേറ്റ ഇഷ്​റതിനെ​ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു. ഇവരുടെ തലയിലാണ് പരിക്കേറ്റത്.

എസ്‌.ഐ മനോജ് ശര്‍മയുടെ കൈയിലിരുന്ന തോക്കാണ്​ പൊട്ടിയത്​. ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.മനോജ് ശർമ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

‘മനോജ് ശര്‍മയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിക്കേറ്റ സ്ത്രീ ഇപ്പോള്‍ ചികിത്സയിലാണ്’- അലിഗഢ്​ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് കലാനിധി നൈതാനി പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരനായ എസ്‌ഐയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - UP woman goes to police station for passport verification, gets shot by cop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.