സാമ്പത്തിക പ്രതിസന്ധി: ആറു വയസുകാരി മകളെ കൊലപ്പെടുത്തിയ മാതാവ്​ അറസ്​റ്റിൽ

ലഖ്​നോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആറു വയസുകാരി​ മകളെ കൊലപ്പെടുത്തിയ മാതാവ്​ അറസ്​റ്റിൽ. ഉഷ ദേവി എന്ന സ്​ത്രീയാണ്​ അറസ്​റ്റിലായത്​. ഉത്തർപ്രദേശിലെ ഭേസ്​കി ഗ്രാമത്തിലാണ്​ സംഭവം.​ ടൈംസ്​ ഓഫ്​ ഇന്ത്യയാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​.

മകളുടെ ഭാവിയോർത്തുള്ള ആശങ്കയാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്നാണ്​ വിവരം. രണ്ട്​ ആൺകുട്ടികളും ഇവർക്കുണ്ട്​. ഉഷ ദേവിയുടെ ഭർത്താവിന്​ ഒരു അപകടത്തിൽ പരിക്കേറ്റതോ​ടെ ജോലിയെടുക്കാൻ സാധിക്കാതായി.

കടുത്ത സാമ്പത്തിക പ്രതിസന്ധി ഇവരെ അലട്ടിയിരുന്നുവെന്നും ദരിദ്രയായ താൻ എങ്ങനെ ഭാവിയിൽ മകളെ വിവാഹം ചെയ്​തയക്കുമെന്നും അതിനായി എങ്ങനെ പണം കണ്ടെത്തുമെന്നും​ ഇവർആശങ്കപ്പെട്ടുരുന്നുവെന്നും​ ഹാൻഡിയ പൊലീസ്​ പറയുന്നു.

ഭർത്താവിന്​ ജോലി ചെയ്യാൻസാധിക്കാതായതോ​ടെ അഞ്ചംഗ കുടുംബത്തി​െൻറ ബാധ്യത ഉഷാദേവിയ​ുടെ ചുമലിലായി. കുടുംബാംഗങ്ങൾക്ക്​ ഭക്ഷണം ഒരുക്കാൻപോലും അവർ ബുദ്ധിമുട്ടിയിരുന്നുവന്നും ഉഷാദേവിക്ക്​ മാനസിക പ്രശ്​നങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - UP woman reeling in poverty kills 6-year-old daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.