ന്യൂഡൽഹി: നിർണായകമായ സംസ്ഥാന തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉത്തർപ്രദേശിൽ അവസാന അടവുകളും പുറത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സമവാക്യങ്ങളുമായാണ് ഇക്കുറി മോദി കളത്തിൽ ഇറങ്ങിയിരിക്കുന്നത്. 36,230 കോടി രൂപയുടെ ഗംഗാ എക്‌സ്‌പ്രസ് വേ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങാണ് പൂർണമായും 'വോട്ടുപിടുത്ത'മാക്കി മാറ്റിയത്.
യുപി + യോഗി =ബഹുത് ഹേ ഉപയോഗി എന്നാണ് ഇന്ന് ഉത്തർപ്രദേശിൽ മുഴങ്ങി കേൾക്കുന്നതെന്ന് മോദി പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയായിരുന്നു സംസാരം. ഇന്ന് ബുൾഡോസറുകൾ മാഫിയകളെയും അനധികൃത നിർമ്മാണം തകർക്കുന്നു. അവരെ വളർത്തിയവർക്കാണ് ഇപ്പോൾ വേദന. ജനങ്ങൾ യുപി + യോഗി =ബഹുത് ഹേ ഉപയോഗി എന്നാണ് പറയുന്നത് -മോദി പറഞ്ഞു.
യാദവരുടെ ശക്തികേന്ദ്രമായ മെയിൻപുരി ഉൾപ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ സഹായികൾക്കെതിരെ റെയ്ഡ് നടത്തിയ ദിവസമാണ് മോദി പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. അതേസമയം, കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. "നേരത്തെ ജനങ്ങളുടെ പണം എങ്ങനെ ഉപയോഗിച്ചു, ഏത് രീതിയിലാണ് നിങ്ങൾ അത് കണ്ടത്.. എന്നാൽ ഇന്ന് യു.പിയിലെ പണം വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. നേരത്തെ ഈ പദ്ധതികൾ കടലാസിൽ തുടങ്ങിയത് അവർക്ക് അവരുടെ പണം നിറയ്ക്കാൻ വേണ്ടിയാണ്. ഇന്ന് ഈ പദ്ധതികൾ നിങ്ങളുടെ പണം ലാഭിക്കുകയും നിങ്ങളുടെ പോക്കറ്റിൽ ഉണ്ടെന്നും ഉറപ്പാക്കുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.