ന്യൂഡൽഹി: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ മുംബൈ പൊലീസ് മുൻ കമീഷണർ പരംബീർ സിങ് ഉന്നയിച്ച അഴിമതി ആരോപണത്തെച്ചൊല്ലി പാർലമെൻറിൽ ബഹളം.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി വെക്കണമെന്ന ആവശ്യമുയർത്തി ഭരണപക്ഷ എം.പിമാരാണ് ലോക്സഭയിലും രാജ്യസഭയിലും ബഹളമുണ്ടാക്കിയത്. കേന്ദ്ര അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. മുതിർന്ന എൻ.സി.പി നേതാവുകൂടിയായ ആഭ്യന്തര മന്ത്രിയെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് കാണുന്നതെന്ന് ബി.ജെ.പിയും മറ്റും ആരോപിച്ചു.
അങ്ങേയറ്റം അഴിമതി നടത്തിയവരിൽനിന്നാണ് ഇത്തരം ആരോപണം ഉണ്ടാകുന്നതെന്ന് ശിവസേന തിരിച്ചടിച്ചു. ബഹളത്തിൽ രാജ്യസഭ നടപടിയും നിർത്തിവെക്കേണ്ടിവന്നു. ലോക്സഭയിൽ സംസാരിക്കാൻ അവസരം കിട്ടിയില്ലെന്ന് കുറ്റപ്പെടുത്തി ശിവസേനയും മറ്റു പ്രതിപക്ഷ പാർട്ടികളും ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.