ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വോെട്ടണ്ണൽ കേന്ദ്രത്തിൽ മാധ്യമങ്ങൾക്ക് വിലക്ക്. പ്രചവനങ്ങൾ തെറ്റിച്ച് ആദ്യ മണിക്കൂറുകളിൽ ബി.ജെ.പിയെ പിന്നിലാക്കി സമാജ് വാദി പാർട്ടി മുന്നേറിയതോടെയാണ് വോെട്ടണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടിങ് നിരോധിച്ചത്. ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റാണ് മാധ്യമപ്രവർത്തകരോട് കൗണ്ടിങ് സെൻററിൽ നിന്നും റിപ്പോർട്ട് ചെയ്യരുതെന്ന് അറിയിച്ചത്.
വോെട്ടണ്ണൽ കേന്ദ്രത്തിലെത്തിയ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് രാജീവ് റൗത്തേല മാധ്യമപ്രവർത്തകരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ഉദ്യോഗസ്ഥരോട് തത്സമയം വിവരങ്ങൾ നൽകരുതെന്ന് നിർദേശിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകർ വോെട്ടണ്ണൽ കേന്ദ്രത്തിനുള്ളിൽ കയറരുതെന്നും അദ്ദേഹം അറിയിച്ചു.
വോെട്ടണ്ണൽ പുരോഗമിക്കുകയാണ്. വോെട്ടണ്ണലിനു ശേഷം റിേട്ടണിങ് ഒാഫീസറുടെ നേതൃത്വത്തിൽ വോട്ടുകൾ സൂക്ഷ്മപരിശോധന നടത്തി ഫലം പുറത്തുവിടുമെന്നും അതിന് സമയമെടുക്കുമെന്നതിനാൽ മാധ്യമങ്ങൾ വാർത്തകൊടുക്കുന്നതിന് കാത്തുനിൽക്കണമെന്നും മജിസ്ട്രേറ്റ് അറിയിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം രാജിവെച്ച ഗോരഖ്പുർ, ഫുൽപുർ ലോക്സഭ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.