ന്യൂഡല്‍ഹി: യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ ചെയര്‍പേഴ്സന്‍െറ (യു.പി.എസ്.സി) ശമ്പളം മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചു. ചെയര്‍പേഴ്സന്‍െറയും മറ്റ് അംഗങ്ങളുടെയും ശമ്പളം വര്‍ധിപ്പിക്കാനുള്ള തീരുമാനം രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു.
പുതിയ മാനദണ്ഡമനുസരിച്ച് ചെയര്‍പേഴ്സന് 2,50,000 രൂപയും അംഗങ്ങള്‍ക്ക് 2,25,000ഉം രൂപ വീതം മാസശമ്പളമായി ലഭിക്കും. ഏഴാം കേന്ദ്ര ശമ്പള കമീഷനനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ധാരണയായതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിവില്‍ സര്‍വിസ് പരീക്ഷയുടെ നടത്തിപ്പു ചുമതലയുള്ള യു.പി.എസ്.സി മേധാവിയും അംഗങ്ങളുമടങ്ങുന്ന സമിതിക്ക് മാസശമ്പളമായി ലഭിച്ചിരുന്നത് 90,000 രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.