ചെന്നൈ: തമിഴ്നാട്ടിലെ കൊണ്ടാംപട്ടിയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിഴ ചുമത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ചരക്ക് ലോറി ഡ്രൈവർ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.
തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ കാരാട്ടൂർ സ്വദേശി സന്തോഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് സന്തോഷിനെതിരെ കേസ് എടുത്തിരുന്നെന്നും 10,000 രൂപ പിഴ ചുമത്തിയെന്നും ബന്ധുക്കൾ പറഞ്ഞു. അതായിരുന്നു സന്തോഷിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
പിഴ ചുമത്തിയതിന് പിന്നാലെ പെട്രോൾ വാങ്ങി വാഹന ചെക്പോസ്റ്റിൽ തിരിച്ചെത്തിയ സന്തോഷ് പൊലീസിന്‍റെ മുന്നിൽ വെച്ച് സ്വയം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സന്തോഷ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.