ഉർദു എഴുത്തുകാരന്‍ മുജ്തബ ഹുസൈൻ പത്മശ്രീ തിരികെ നൽകും

ന്യൂഡൽഹി: ഉർദു എഴുത്തുകാരന്‍ മുജ്തബ ഹുസൈൻ പത്മശ്രീ പുരസ്കാരം തിരികെ നൽകുന്നു. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിൽ പ്രതിഷേധിച്ചാണ് രാജ്യം നൽകിയ പത്മശ്രീ തിരികെ നൽകുന്നത്.

നമ്മുടെ ജനാധിപത്യം തകിടം മറിക്കുകയാണെന്ന് മുജ്തബ ഹുസൈൻ പറഞ്ഞു. അതിനെ പ്രതിരോധിക്കാൻ ഒരു സംവിധാനവും ഇപ്പോഴില്ല. രാത്രിയിൽ സർക്കാർ രൂപീകരിക്കുന്നു. രാവിലെ ഏഴു മണിക്ക് ചിലർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നു. രാജ്യത്തെ നിലവിലെ സാഹചര്യം ശ്വാസം മുട്ടിക്കുന്നുവെന്നും മുജ്തബ ഹുസൈൻ വ്യക്തമാക്കി.

Tags:    
News Summary - Urdu author Mujtaba Hussain to return Padma Shri Award -Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.