കർഷകർ ക്രിമിനലുകളോ ഭീകരവാദികളോ അല്ല; താൽക്കാലിക ജയിലുകൾക്ക്​ അനുമതി നൽകരുതെന്ന്​ എ.എ.പി നേതാവ്​

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ ക്രിമിനലുകളോ, ഭീകരവാദികളോ അല്ലെന്ന്​ ആം ആദ്​മി പാർട്ടി നേതാവ്​ രാഘവ്​ ഛദ്ദ. സ്​റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി മാറ്റുന്നതിന്​ പൊലീസിന്​ ഡൽഹി സർക്കാർ അനുമതി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'താൽക്കാലിക ജയിലുകൾ നിർമിക്കാനുള്ള ആവശ്യം നിരാകരിക്കണമെന്ന്​ ഡൽഹി സർക്കാറിനോട്​ ആവശ്യപ്പെടുന്നു. നമ്മുടെ രാജ്യ​ത്തെ കർഷകർ ക്രിമിനലുകളോ ഭീകരവാദികളോ അല്ല. സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ഭരണഘടന അനുവദിച്ചുനൽകുന്നു. പ്രതിഷേധം സ്വതന്ത്ര്യ ജനാധിപത്യത്തി​െൻറ മുഖമുദ്രയാണ്​' -രാഘവ്​ ട്വീറ്റ്​ ചെയ്​തു.

കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ അടുക്കുന്നതോടെ സ്​റ്റേഡിയങ്ങൾ ജയിലുകളാക്കി മാറ്റാൻ ഡൽഹി പൊലീസ്​ ഡൽഹി സർക്കാറിനോട്​ അനുമതി തേടുകയായിരുന്നു. ഒമ്പതോളം സ്​റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി മാറ്റാനാണ്​ പൊലീസി​െൻറ നീക്കം. 

Tags:    
News Summary - Urge Delhi govt to deny police permission for setting temporary prisons AAP MLA Raghav Chadha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.