ന്യൂഡൽഹി: ഉറി സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം പാകിസ്താനിലെ ഭീകര സംഘടനയായ ലഷ്കറെ ത്വയിബ എറ്റെടുത്തതായി നവമാധ്യമങ്ങളിൽ പ്രചരണം. കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്.
ഉറിയിൽ ആക്രമണം നടത്തുന്നതിനിടെ സൈനിക നടപടിയിൽ കൊല്ലപ്പെട്ട ഭീകരരെ അനുസ്മരിക്കുന്ന പരിപാടി പഞ്ചാബിലെ ഗുരുജൻവാലയിൽ നടന്നിരുന്നു. ലഷ്കറെ ത്വയിബയുടെ മാതൃസംഘടനയായ ജമാ അത്തുദ്ദഅ്വയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടികൾ നടന്നത്. ഇൗ പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ വ്യാപകമായി നവമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതിലാണ് ഉറി ആക്രമണത്തിെൻറ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള പരാമർശമുള്ളത്. ജമാ അത്തുദ്ദഅ്വ നേതാവ് ഹാഫീസ് സെയ്തും പരിപാടികളിൽ പെങ്കടുത്തതായി പോസ്റ്ററുകളിൽ പറയുന്നു.
ലഷ്കറെ ത്വയ്യിബ കമാൻഡർ മുഹമദ് അനസ് ഉറി ഭീകരാക്രമണത്തിനിടെ രക്തസാക്ഷിയായെന്ന് പോസ്റ്ററുകൾ പറയുന്നു. 177 ഇന്ത്യൻ സൈനികരെ ഭീകരാക്രമണത്തിൽ വധിച്ചതായും അവർ അവകാശപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.