അന്തരിച്ച ബോളിവുഡ് ഇതിഹാസ നടൻ ദിലീപ് കുമാറിനെതിരെ വിദ്വേഷ ട്വീറ്റുമായി ബി.ജെ.പി നേതാവ്. ഹരിയാനയിലെ ബിജെപിയുടെ സോഷ്യൽ മീഡിയ-ഐടി വിഭാഗം തലവൻ അരുണ്‍ യാദവാണ് നടനെ അപമാനിച്ചുകൊണ്ട് ട്വീറ്റിട്ടത്. ഹിന്ദു നാമത്തിൽ പണം സമ്പാദിച്ച മുഹമ്മദ് യൂസുഫ് ഖാൻ എന്നാണ് നടനെ അരുൺ യാദവ് വിശേഷിപ്പിച്ചത്.
"സിനിമാ മേഖലയില്‍ ഹിന്ദു നാമത്തില്‍ പണം സമ്പാദിച്ച മുഹമ്മദ് യൂസുഫ് ഖാന്‍റെ (ദിലീപ് കുമാര്‍) മരണം ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്! ദുഖാര്‍ത്തരായ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ". -ഇങ്ങനെയായിരുന്നു ട്വീറ്റ്.
फिल्मी जगत में हिन्दू नाम रखकर पैसा कमाने वाले मोहम्मद यूसुफ खान ( दिलीप कुमार ) का निधन भारतीय फिल्म जगत के लिए अपूरणीय क्षति है!
— Arun Yadav (@beingarun28) July 7, 2021
शोक संतप्त परिवार के प्रति गहन संवेदना!
दिवंगत आत्मा को शांति दे भगवान।
भावभीनी श्रद्धांजलि!
എന്നാൽ, ബി.ജെ.പി നേതാവിെൻറ ട്വീറ്റിനെതിരെ രൂക്ഷമായ രീതിയിലുള്ള വിമർശനങ്ങളാണ് കമൻറ് ബോക്സിൽ വന്നത്. 'നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന്' നടിയും ശിവസേനാ നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍ കമൻറ് ചെയ്തു.
Shame on you 👎
— Urmila Matondkar (@UrmilaMatondkar) July 7, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.