വാഷിങ്ടൺ: മൂന്ന് മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങൾക്ക് 122 കോടി ഡോളർ (951 കോടി രൂപ) ധനസഹായം പ്രഖ്യാപിച്ച് യു.എസ്. പകർച്ചവ്യാധികൾ കണ്ടെത്തി നടപടികൾ സ്വീകരിക്കാനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ), അനുബന്ധ സ്ഥാപനങ്ങളായ നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി), നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി എന്നീ സ്ഥാപനങ്ങൾക്കാണ് ധനസഹായം.
അഞ്ച് വർഷ കാലയളവിലായിരിക്കും തുക ലഭിക്കുക. യു.എസ് രോഗ നിയന്ത്രണ വിഭാഗത്തിന്റെതാണ് (സി.ഡി.സി) പ്രഖ്യാപനം. പകർച്ചവ്യാധി ഭീഷണികളിൽ നിന്ന് സുരക്ഷിതമായ ഇന്ത്യയിലേക്കുള്ള പരിവർത്തനത്തിനായാണ് ധനസഹായമെന്ന് സി.ഡി.സി വ്യക്തമാക്കി. കേന്ദ്ര കുടുംബാരോഗ്യ, ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നതാണ് ഐ.സി.എം.ആറും അനുബന്ധ സ്ഥാപനങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.