ഹൈദരാബാദ്: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പച്ചതിന് അമേരിക്കക്കാരൻ ഹൈദരാബാദിൽ അറസ്റ്റിലായി. ന്യൂജേഴ്സി സ്വദേശി ജെയിംസ് കിക്ക് ജോൺസ് എന്ന 42 കാരനാണ് പൊലീസ് പിടിയിലായത്. 2012 മുതൽ ഹൈദരാബാദിലെ നിയമസ്ഥാപനത്തിൽ ഭാഷാ വിദഗ്ധനായി പ്രവർത്തിക്കുകയാണ് ഇയാൾ.
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇൻറർനെറ്റിൽ കയറ്റുന്ന കമ്പ്യൂട്ടറിെൻറ െഎ.പി നമ്പർ ഇൻറർ പോളിൽ നിന്നും തെലങ്കാന പൊലീസിെൻറ സൈബർ ക്രൈം വിഭാഗത്തിന് ലഭിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജെയിംസ് പിടിയിലായത്. മദാപൂരിലെ വീട്ടിലെ കമ്പ്യൂട്ടറിൽ നിന്നാണ് ചിത്രങ്ങൾ ഇൻറർനെറ്റിൽ കയറ്റുന്നതെന്ന് മനസിലാക്കിയ പൊലീസ് ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.
ജെയിംസ് കുട്ടികളുടെ അശ്ളീല വീഡിയോയും ഫോേട്ടായും ഡൗൺലോഡും അപ് ലോഡും ചെയ്യുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ലാപ്ടോപ്പിൽ നിന്ന് കുട്ടികളുടെയും മുതിർന്നവരുടെതുമായി 29,288 ഒാളം അശ്ളീല വിഡിയോകളും ഫോേട്ടാകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. െഎ.ടി ആക്ട് 2000 പ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.