ന്യൂഡൽഹി: ന്യൂഡൽഹിയിലെ യു.എസ് എംബസിയിലെ ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചു. ഈ ഉദ്യോഗസ്ഥന് മികച്ച ചികിൽസ ഉറപ്പാക്കുന്നതിന് ഇന്ത്യയിലെ ആരോഗ്യമേഖലയിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എംബസി വക്താവ് അറിയിച്ചു.
എന്നാൽ, രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ അമേരിക്കക്കാരനാണോ ഇന്ത്യക്കാരനാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഈ ഉദ്യോഗസ്ഥന്റെ സമ്പർക്ക വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
അമേരിക്കയുടെ നയതന്ത്രകാര്യാലയങ്ങളിലെ അമേരിക്കക്കാരായ ഉദ്യോഗസ്ഥരുടെയും അതത് രാജ്യക്കാരായ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ടെന്നും എംബസി വക്താവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.