ന്യൂഡൽഹി: യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദ ിയുമായി ന്യൂഡൽഹിയിൽ ചർച്ച നടത്തി. വ്യാപാരം, ധനകാര്യം, ഉൗർജം, പ്രതിരോധം, ഭീകരവിരു ദ്ധത, ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം തുടങ്ങിയ മേഖലകളിൽ പരമാവധി മുന്നേറാനാകും വിധം ഉഭയകക്ഷിബന്ധം വികസിക്കണമെന്ന് മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ ചർച്ചയായി. യു.എസ് ബന്ധത്തിന് സർക്കാർ മുൻഗണന നൽകുന്നതായും പ്രധാനമന്ത്രിയുടെ ഒാഫിസ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ യു.എസ് സർക്കാറിനുള്ള താൽപര്യം പോംപിയോ വ്യക്തമാക്കി. മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അഭിനന്ദനം പോംപിയോ അറിയിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും പോംപിയോ ചർച്ച നടത്തി. മതസ്വാതന്ത്ര്യത്തിനായി ഉറക്കെ സംസാരിക്കണമെന്നും അതില്ലാതെ വന്നാൽ, ലോകം നല്ല സ്ഥലം അല്ലാതാകുമെന്നും ഇന്ത്യ ഇൻറർനാഷനൽ സെൻററിൽ സംസാരിക്കവെ പോംപിയോ പറഞ്ഞു.
ഇന്ത്യയിൽ തീവ്രഹിന്ദു സംഘടനകൾ മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിനെ അപലപിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെൻറ് റിപ്പോർട്ട് പുറത്ത വന്നതിനു പിന്നാലെയാണ് പോംപിയോയുടെ പ്രസ്താവന. ഇന്ത്യ നാല് പ്രധാന മതങ്ങളുടെ ജന്മസ്ഥലമാണ്. എല്ലാ മതങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി നാം നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.