ന്യൂഡൽഹി: തനിക്കുനേരെ നടന്ന ലൈംഗിക പീഡനം വിവരിക്കാൻ അഞ്ചുവയസുകാരി ബാർബി ഡോളിനെ ഉപയോഗിച്ചത് അംഗീകരിക്കാവുന്നതാണെന്ന് ഡൽഹി ഹൈകോടതി. പീഡനകേസിൽ വിചാരണ നടക്കവേ കീഴ്കോടതിയിൽ ബാർബി ഡോളിനെ ഉപയോഗിച്ച് അഞ്ചുവയസുകാരി പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാവുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം നൽകിയ അപ്പീലിലാണ് കോടതി നിരീക്ഷണം.
കീഴ് കോടതിയിൽ വിചാരണക്ക് എത്തിയ കുട്ടിക്ക് സൗഹൃദാന്തരീക്ഷം തോന്നിപ്പിക്കാൻ ജഡ്ജി പാവക്കുട്ടിെയ നൽകിയിരുന്നു. പീഡനത്തെ കുറിച്ചുള്ള പ്രതിഭാഗം അഭിഭാഷകെൻറ അശ്ലീല ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്ന അവൾ പാവക്കുട്ടിയുടെ സ്വകാര്യഭാഗങ്ങൾ തൊട്ടുകാണിക്കുകയായിരുന്നു. പ്രതി ഇങ്ങനെ കുട്ടിയോട് പെരുമാറിയോ എന്ന ജഡ്ജിയുടെ ചോദ്യത്തിനും അെത എന്നവൾ മറുപടി നൽകി. കോടതി പ്രതിയായ ഹണ്ണിക്ക് ജയിൽ ശക്ഷ വിധിച്ചു.
ശിക്ഷക്കെതിരെ പ്രതി അപ്പീൽ നൽകി. േചാദ്യങ്ങൾക്ക് മറുപടി പറയാത്തതിനാൽ തന്നെ പീഡനം നടന്നിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ഹൈകോടതിയിൽ വാദിച്ചു. കൊച്ചു കുട്ടിക്ക് ഇതിലേറെ വിവിരക്കാനാകില്ലെന്ന് അറിയിച്ച ജഡ്ജി എസ്.പി ഗാർഗ് 23കാരനായ പ്രതിയുെട അപ്പീൽ തള്ളിക്കൊണ്ട് ജയിൽ ശിക്ഷ വിധിച്ചു. കുട്ടിക്ക് ഏറ്റ ശാരീരിക പീഡനത്തേക്കാൾ ഗുരുതരമാണ് അവളുെട മാനസികാവസ്ഥ. കുട്ടി സംസാരിക്കാൻ തയാറാകാത്തത് മാത്രമല്ല, സ്വന്തം അച്ഛനോെടാപ്പം പോലും തനിച്ച് നിൽക്കാനും ഭയെപ്പടുന്ന അവസ്ഥയിലാണെന്നും ഗുരുതരമായ കുറ്റകൃത്യമാണിതെന്നും കോടതി നിരീക്ഷിച്ചു.
2014 ജുലൈയിൽ സഹോദരനൊപ്പം സ്കൂളിലേക്ക് പോകുന്നതിനിെടയാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. പ്രതി 10 വയസുകാരനായ സഹോദരന് പണം നൽകി മിഠായി വാങ്ങാൻ പറഞ്ഞയച്ച ശേഷം കുട്ടിെയ തട്ടിെക്കാണ്ടു പോവുകയായിരുന്നു. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ നരേലയിെലത്തിച്ച ശേഷം കുട്ടിെയ ൈലംഗികമായി പീഡിപ്പിച്ചു. പിന്നീട് വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. നഗ്നയായി കരഞ്ഞുകൊണ്ട് വരുന്ന കുട്ടിെയ അവളുടെ അയൽവാസി കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. എന്നാൽ ഭയന്നു പോയ കുട്ടി ആദ്യം പീഡനത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നീട് അമ്മയുെട അടുത്ത് വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.