ന്യൂഡൽഹി: ജമ്മു കശ്മീരിൽ മുന്നു വർഷത്തിനിടെ പെല്ലറ്റ് തോക്കുകളിൽ നിന്ന് വെടിയേറ്റ് 17 പ്രതിഷേധക്കാർ കൊല്ലപ്പെെട്ടന്ന് ആഭ്യന്തരമന്ത്രാലയം രാജ്യ സഭയിൽ. പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റുകൾക്ക് പകരം മുളകുെപാടി ഉപയോഗിക്കുന്ന പാവ ഷെല്ലുകളും കണ്ണീർ വാതക ഷെല്ലുകളും ഉപയോഗിക്കാൻ 2016ൽ രൂപീകരിച്ച കമ്മിറ്റി മുന്നോട്ടു വെച്ച നിർദേശം സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് അഹിർ പറഞ്ഞു.
2015നും 2017നും ഇടയിൽ പൊലീസിെനതിെര കല്ലെറിഞ്ഞ 4,800 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അഹിർ പറഞ്ഞു. 4,800 കേസുകളിൽ 2,808 സംഭവങ്ങളും നടന്നത് 2016ലാണ്. 2015ൽ 730ഉം 2017ൽ 1,261ഉം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.