ലക്നോ: ഉത്തർപ്രദേശിൽ ലക്നോവിൽ മൂന്നുനില കെട്ടിടം തകർന്ന് അഞ്ച് മരണം. തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് 28 പേരെ രക്ഷപ്പെടുത്തി. കുടുങ്ങികിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ദേശീയ ദുരന്ത പ്രതിരോധ സേനയും സംസ്ഥാന ദുരന്ത പ്രതിരോധ സേനയും അഗ്നിശമനസേനയും പൊലീസുമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് അഞ്ച് മണിയോടെ ലക്നോയിലെ ട്രാൻസ്പോർട്ട് നഗറിൽ ഗോഡൗൺ ആയി പ്രവർത്തിച്ചിരുന്ന സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിനുള്ളിൽ നിർത്തിയിട്ടിരുന്ന ട്രക്കും തകർന്നു.
തകർന്ന കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും കൃത്യമായ എണ്ണം പറയാൻ സാധിക്കില്ലെന്നും അഗ്നിശമനസേന മേധാവി മഞ്ചേഷ് കുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.