ലഖ്നോ: ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുർ ലോക്സഭ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകൾ സമാധാനപരം. ഗോരഖ്പുരിൽ 43ഉം ഫുൽപുരിൽ 37.39ഉം ശതമാനം പോളിങ് രേഖപ്പെടുത്തി. ചില ബൂത്തുകളിൽ വോട്ടുയന്ത്രങ്ങൾക്ക് തകരാറുണ്ടെന്ന പരാതി ഉയർന്നെങ്കിലും വോെട്ടടുപ്പിന് തടസ്സമാവാതെ ഉടനടി പുതിയതെത്തിച്ച് പുനഃസ്ഥാപിച്ചു.
ഫുൽപുരിൽ 19.61 ലക്ഷം വോട്ടർമാരും ഗോരഖ്പുരിൽ 19.49 ലക്ഷം വോട്ടർമാരുമാണുള്ളത്. വോെട്ടടുപ്പിനോടനുബന്ധിച്ച് കർശന സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പ്രശ്നസാധ്യത നിലനിൽക്കുന്ന ബൂത്തുകളിൽ വെബ് കാസ്റ്റിങ്ങിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം രാജിവെച്ച ഗോരഖ്പുർ, ഫുൽപുർ ലോക്സഭ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഗോരഖ്പുരിൽ പത്ത് സ്ഥാനാർഥികളും ഫുൽപുരിൽ 22 സ്ഥാനാർഥികളുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
ബിഹാറിലെ അരാരിയ ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 57 ശതമാനം പോളിങ് രേഖപ്പെടുത്തി. മുഹമ്മദ് തസ്ലിമുദ്ദീൻ എം.പിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 14നാണ് ഇരു സംസ്ഥാനങ്ങളിലെയും വോെട്ടണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.