മഹോബ: ഉത്തർപ്രദേശിൽ ഉറൂസിന് ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പോത്തു ബിരിയാണി വിളമ്പിയ 43 മുസ്‍ലിംകള്‍ക് കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മഹോബ ജില്ലയിൽ ചർഖരി മേഖലയിലെ സലാത്ത് ഗ്രാമത്തിലെ ശൈഖ് പീർ ബാ ബ ഉറൂസുമായി ബന്ധപ്പെട്ടാണ് കേസ്. ബി.ജെ.പി എം.എൽ.എ ബ്രിജ്ഭുഷൻ രജ്പുതിെൻറ ഇടപെടലിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരനായ രാജ്കുമാര്‍ റൈക്വാർ കേസ് പിൻവലിക്കാൻ തയാറായിട്ടും എം.എൽ.എ പൊലീസിൽ സമ്മർദം ചെലുത്തുകയായിരുന്നു. മതത്തിെൻറ പേരില്‍ വിദ്വേഷം പ്രചരിപ്പിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
ആഗസ്റ്റ് 31നാണ് ഉറൂസ് നടന്നത്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ സലാത്തിലെ മുസ്‍ലിംകള്‍ ആറുവര്‍ഷമായി ഉറൂസ് സംഘടിപ്പിക്കുന്നുണ്ട്. 13 ഗ്രാമങ്ങളില്‍ നിന്നായി 10,000 പേരാണ് ഇപ്രാവിശ്യം പങ്കെടുത്തത്. ശൈഖ് പീർ ബാബയുടെ പ്രസാദമെന്ന നിലയിലാണ് ബിരിയാണി വിളമ്പിയത്. മാംസഭക്ഷണം കഴിക്കാത്തവർക്കായി പൂരിയും സബ്ജിയും വേറെ വിതരണം നടത്തിയിരുന്നതായി ചർഖരി പൊലീസ് സ്റ്റേഷൻ ഓഫിസർ അനൂപ് കുമാർ പാണ്ഡേ പറഞ്ഞു.
ബന്ധുവിെൻറ അസുഖം ഭേദമായതിന് പപ്പു അൻസാരി എന്നയാൾ നേർച്ച നൽകിയതായിരുന്നു പോത്ത് ബിരിയാണി. സംഭവം വിവാദമായതോടെ ഗ്രാമപഞ്ചായത്ത് വിളിക്കുകയും പോത്ത് ബിരിയാണി അബദ്ധത്തിൽ വിളമ്പിയതാണെന്നും ശുദ്ധികലശത്തിന് 50,000 രൂപ നൽകാമെന്നും പപ്പു അൻസാരി അറിയിച്ചു. എന്നാൽ, ചിലർ ഇത് അംഗീകരിച്ചില്ല. അവരാണ് പരാതിയുമായി എം.എൽ.എയെ കണ്ടത്. ബീഫ് ബിരായാണി വിളമ്പാൻ കാരണക്കാരാനായ പപ്പു അൻസാരിക്കെതിരെ മാത്രമാണ് താൻ പരാതി നൽകിയതെന്ന് ഹരജിക്കാരനായ രാജ്കുമാർ റൈക്വാർ പറഞ്ഞു. മറ്റുള്ളവരെ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയത് എം.എൽ.എയുടെ നിർബന്ധപ്രകാരമാണെന്നും രാജ്കുമാർ പറഞ്ഞു. അതേസമയം, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് ധാരണയില്ലെന്ന് ചിത്രക്കൂട് റേഞ്ച് ഡി.ഐ.ജി ദീപക് കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.