ലഖ്നോ: ബസുകളുടെ നീലനിറം മാറ്റി കാവി അണിയച്ചതിനു പിറകെ സർക്കാർ കൈപുസ്തകങ്ങൾ വരെ കാവിവത്കരിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ഒാഫീസിലെ ടവൽ ഉൾപ്പെടെയുള്ളവ കാവി നിറമുള്ളത് ഉപയോഗിക്കുേമ്പാൾ ഇനിമുതൽ സർക്കാർ കൈപുസ്തകങ്ങളും സ്കൂൾ ബാഗുകളുമെല്ലാം കാവിനിറത്തിൽ മതിയെന്നാണ് പുതിയ നിർദേശം. കാർ സീറ്റിലുൾപ്പെടെ മുഖ്യമന്ത്രി കസേരയിലും ഒൗദ്യോഗിക വസതിയിലുമെല്ലാം ഉപയോഗിക്കുന്നത് കാവി നിറമുള്ള ടവലാണ്.
സർക്കാർ ഡയറികളും ഇൻഫോർമേഷൻ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ മന്ത്രിമാരുടെയും മറ്റു പ്രധാന ഉദ്യോഗസ്ഥരുടെയും വിലാസവും ഫോൺ നമ്പറുമടങ്ങിയ ഡയറക്‌ടറിയും പുറത്തിറക്കിയത് കാവി നിറമുള്ള പുറംചട്ടയോടെയാണ്. യോഗി സർക്കാറിെൻറ ആറുമാസത്തെ ഭരണനേട്ടങ്ങൾ വിശദീകരിച്ച് പുറത്തിറക്കിയ കൈപുസ്തകവും കാവിനിറത്തിലുള്ളതായിരുന്നു.
സെക്രട്ടറിയേറ്റ് ജീവനക്കാരുടെ തിരിച്ചറിയൽ കാർഡിെൻറ നീല നിറത്തിലുള്ള വള്ളി മാറ്റി കാവിയാക്കുകയും ചെയ്തു. കാർഷിക കടങ്ങൾ ഒഴിവാക്കികൊണ്ട് നൽകുന്ന സർക്കാർ സർട്ടിഫിക്കറ്റിനു വരെ കാവിനിറമാണ്.
ബുധനാഴ്ച കാവിനിറത്തിലുള്ള 50 സർക്കാർ ബസുകളാണ് മുഖ്യമന്ത്രി നിരത്തിലിറക്കിയത്. എന്നാൽ നിറം മാറ്റം യാദൃച്ഛികമാണെന്നും സർക്കാർ യാതൊരു വിധ വിവേചനവും കാണിക്കാതെ എല്ലാ ജനങ്ങൾക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രിയും സർക്കാർ വക്താവുമായ ശ്രീകാന്ത് ശർമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.