യു.പിയിൽ ആറുവയസ്സുകാരിയെ 10ഉം 12ഉം പ്രായമുള്ള ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്തു

ലഖ്നോ: യു.പിയിലെ ബല്ലിയയിൽ 10ഉം 12ഉം പ്രായമുള്ള ആൺകുട്ടികൾ ചേർന്ന് ആറുവയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തതായി അഡിഷണൽ പൊലീസ് സൂപ്രണ്ട് ദുർഗാപ്രസാദ് തിവാരി പറഞ്ഞു.

ബല്ലിയയിലെ ഫെഫ്ന ഗ്രാമത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവമുണ്ടായതെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നു. ആൺകുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ ഇരുവരും ചേർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്. വൈദ്യപരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു. തുടർന്ന് രണ്ട് ആൺകുട്ടികളെയും കസ്റ്റഡിയിലെടുത്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റി. 

Tags:    
News Summary - Uttar Pradesh Shocker: Six-Year-Old Girl Raped by Two Boys Aged 10 and 12 Years in Ballia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.