അമേഠി: ഉത്തർപ്രദേശിൽ അധ്യാപകന്‍റെ മർദനത്തെത്തുടർന്ന് വിദ്യാർഥിയുടെ കർണപടം പൊട്ടി. അമേഠിയിലെ സർക്കാർ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് അധ്യാപകൻ മർദിച്ചത്. അധ്യാപകനായ ശിവ് ലാൽ ജയ്‌സ്വാളിനെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
തന്റെ മകൻ അനിരുദ്ധിനെ ക്ലാസിനിടെ സംസാരിച്ചതിന് അധ്യാപകൻ മർദിക്കുകയായിരുന്നു എന്ന് കുട്ടിയുടെ അമ്മ റീന തിവാരി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ചെവിയിൽ നിന്ന് രക്തം ഒലിച്ചിറങ്ങിയതിന് ശേഷവും അധ്യാപകൻ അനിരുദ്ധിനെ തല്ലുന്നത് തുടർന്നു.
കുട്ടിയുടെ കേൾവിശക്തി നഷ്ടപ്പെടുന്നതിനും ചെവിയിൽ അണുബാധക്കും കാരണമാകുന്ന തരത്തിലുമുള്ള മർദനമാണ് ഉണ്ടായത്.
അധ്യാപകനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർനടപടികൾ ആരംഭിക്കുന്നതിന് മുമ്പ് പ്രിൻസിപ്പാൾ, മറ്റ് അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ മൊഴിയെടുക്കുമെന്നും അമേഠി എസ്.എച്ച്.ഒ അരുൺ കുമാർ ദ്വിവേദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.