യുവതിയോട് അപമര്യാദയായി പെരുമാറി; മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഉധംസിംങ് നഗർ ജില്ലയിലെ കോട്വാലിലെ ലോഹ്യഹെഡ് റോഡിലാണ് സംഭവം. ഗൗരവ് ബിഷ്ത്, സാഗർ ധാമി, അമൻ ഏരി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

രാത്രി റോഡിലൂടെ നടന്ന് പോയ യുവതിയെ ബൈക്കിലെത്തിയവർ അപമാനിക്കുകയായിരുന്നു. യുവതിയെ പിന്തുടരുകയും പിന്നിൽ നിന്ന് അടിക്കുകയും അത് വിഡിയോ എടുക്കുകയും ചെയ്തു. യുവതിയെ മർദിച്ച ശേഷം മൂന്നുപേരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

യുവതിയോട് അപമര്യാദയായി പെരുമാറിയതിന് ഇവർക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരുന്നു. പ്രതികൾ ഖത്തിമ സ്വദേശികളാണെന്നാണ് സൂചന.

Tags:    
News Summary - Uttarakhand: 3 Bikers Arrested After Their Video Of Hitting Woman Walking On Deserted Road In Khatima Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.