ഉത്തരാഖണ്ഡിൽ ബി.ജെ.പി മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

ഡെറാഢൂൺ സ്വത്ത് തട്ടിപ്പ് കേസിൽ ബി.ജെ.പി മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി റീന ഗോയലിനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഗോയലിനൊപ്പം ഇവരുടെ രണ്ട് മക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡെറാഢൂണിലെ വൃദ്ധ ദമ്പതികളുടെ മരണശേഷം നഗരത്തിലെ അവരുടെ സ്വത്ത് തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്. മരിച്ചവരുടെ ബന്ധുവായ സുരേഷ് മഹാജനാണ് പരാതി നൽകിയത്.

വൃദ്ധ ദമ്പതികളുടെ ബന്ധുക്കളെല്ലാം അമേരിക്കയിലാണ് താമസം. ഈ സാഹചര്യം മുതലെടുത്താണ് ഇവർ സ്വത്തുവകകൾ കൈക്കലാക്കിയതെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - BJP Mahila Morcha, Uttarakhand, property

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.