എല്ലാ മദ്രസകളിലും മോദിയുടെ ചിത്രം സ്ഥാപിക്കണമെന്ന്

ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായാചിത്രം സ്ഥാപിക്കാൻ വിസമ്മതിച്ച സംസ്ഥാനത്തെ മദ്രസകളെ വിമർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രംഗത്ത്. മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പ്രധാനമന്ത്രിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല. എല്ലാ മദ്രസകളിലും പ്രധാനമന്ത്രിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ആവശ്യപ്പെട്ടു.

യാഥാസ്ഥിതിക കാഴ്ചപ്പാട് മാറ്റാന്‍ മദ്രസകള്‍ തയ്യാറാകണം. പ്രധാനമന്ത്രിയുടെ ഛായാചിത്രം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വേണം. സര്‍ക്കാര്‍ ഗ്രാന്‍ഡ് ലഭ്യമാകുന്ന സ്ഥാപനങ്ങൾ ഇതിനു മുന്‍പന്തിയില്‍ നില്‍ക്കണം. മദ്രസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇന്ത്യൻ കാഴ്ചപ്പാടിൽ നിന്ന് അവർ ഈ വിഷയം വീക്ഷിക്കണം- റാവത്ത് ചൂണ്ടിക്കാട്ടി.

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ പള്ളികളിലും മതസ്ഥാപനങ്ങളിലും സ്ഥാപിക്കുന്നത് മുസ്ലീം മതവിശ്വാസം പ്രകാരം തെറ്റാണെന്ന് ഉത്തരാഖണ്ഡ് മദ്രസ ബോർഡ് ഡെപ്യൂട്ടി രജിസ്ട്രാർ അഖ്ലാഖ് അഹമ്മദ് വ്യക്തമാക്കി. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനു തൊട്ടുപിന്നാലെയാണ് എല്ലാ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മോദിയുടെ ചിത്രം സ്ഥാപിക്കണമെന്ന ഉത്തരവ് ലഭിച്ചത്. 
 

Tags:    
News Summary - Uttarakhand CM wants madrasas to install PM’s portrait- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.