കോവിഡ് അയച്ചത് കൃഷ്ണ ഭഗവാൻ -കോൺഗ്രസ് നേതാവ്; മാപ്പ് ആവശ്യപ്പെട്ട് ബി.ജെ.പി

ഡെറാഡൂൺ: കോവിഡ് വൈറസ് വ്യാപനത്തെക്കുറിച്ച് ഉത്തരാഖണ്ഡ് കോൺഗ്രസ് നേതാവ് നടത്തിയ പ്രസ്താവന വിവാദമായി. കൊറോണ വൈറസ് അയച്ചത് കൃഷ്ണ ഭഗവാൻ ആണെന്നാണ് ഉത്തരാഖണ്ഡ് കോൺഗ്രസ് ഉപാധ്യക്ഷൻ സൂര്യകാന്ത് ധസ്മന പറഞ്ഞത്.

 

കൊറോണ, കൃഷ്ണ എന്നീ വാക്കുകൾ തുടങ്ങുന്നത് കെ (K) എന്ന ശബ്ദത്തിലാണ്. അതിനാൽ കൊറോണ വൈറസിനെ ഭൂമിയിലേക്കയച്ചത് അദ്ദേഹമാണെന്നത് തീർച്ചയാണ് -ഇതായിരുന്നു കോൺഗ്രസ് നേതാവിന്‍റെ വാക്കുകൾ.

ഇതോടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. സൂര്യകാന്ത് മാപ്പ് പറയണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടത്. 
ഇതോടെ, താൻ സനാതന ധർമത്തിനോ കൃഷ്ണ ഭഗവാനോ എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് വിശദീകരിച്ചു.

ഉത്തരാഖണ്ഡിൽ ഇതുവരെ 2,831 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 39 പേർ മരണത്തിനു കീഴടങ്ങി. 

Tags:    
News Summary - Uttarakhand Congress leader says corona sent by Lord Krishna-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.