ഡെറാഡൂൺ: ഉത്തരാഖണ്ഡ് കോൺഗ്രസ് എം.എൽ.എ രാജ്കുമാർ ഇന്ന് ബി.ജെ.പിയിൽ ചേർന്നേക്കും. ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ രാജ്കുമാർ ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ പുരോള മണ്ഡലത്തിൽ നിന്നാണ് രാജ്കുമാർ ജയിച്ചത്.
2007 മുതൽ 2012 വരെ രാജ്കുമാർ ബി.ജെ.പി അംഗമായിരുന്നു. 2012, 2017 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ രാജ്കുമാറിന് ബി.ജെ.പി സീറ്റ് നൽകിയിരുന്നില്ല. തുടർന്ന് അദ്ദേഹം കോൺഗ്രസിൽ ചേരുകയായിരുന്നു. അടുത്ത വർഷമാണ് ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബി.ജെ.പിയാണ് നിലവിൽ ഉത്തരാഖണ്ഡിൽ ഭരണം നടത്തുന്നത്. തിർഥ് സിങ് റാവത്താണ് മുഖ്യമന്ത്രി. ബി.ജെ.പിയിലെ തമ്മിലടിയെ തുടർന്നാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചത്. അടുത്ത വർഷം തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുേമ്പാൾ പാർട്ടിയിലെ തർക്കങ്ങൾ തന്നെയാണ് ബി.ജെ.പിയുടെ വെല്ലുവിളി. ഇതിനിടയിലാണ് കോൺഗ്രസ് എം.എൽ.എ പാർട്ടിയിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.