ഉത്തരാഖണ്ഡിൽ കോവിഡ് കർഫ്യൂ മേയ് 25 വരെ നീട്ടി

ഡെറാഡൂൺ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയ കർഫ്യൂ മേയ് 25 വരെ നീട്ടാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനം. നിലവിൽ ഏർപ്പെടുത്തിയ കർഫ്യൂ ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ തീരുമാനം. ഉന്നതതല യോഗത്തിന്‍റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സർക്കാർ വക്താവ് സുബോധ് യുനിയാൽ പറഞ്ഞു.

പുതുക്കിയ കോവിഡ് മാനദണ്ഡങ്ങളും സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. 72 മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയ 20 പേർക്ക് വിവാഹചടങ്ങുകളിൽ പങ്കെടുക്കാം. ചികിത്സാ ആവശ്യങ്ങൾക്കായി പോകുന്നവർക്ക് ഇളവ് ലഭിക്കും. എന്നാൽ, ഇവർ ഇ-പാസ് എടുക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

Tags:    
News Summary - Uttarakhand extends Covid curfew till May 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.