ഉത്തരാഖണ്ഡിൽ വനംവകുപ്പ്​ ഉദ്യോഗസ്​ഥനെ ആക്രമിച്ച്​ പുലി; വിഡിയോ പുറത്ത്​

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വനം വകുപ്പ്​ ഉദ്യോഗസ്​ഥനെ ആക്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങൾ പുറത്ത്​. ഗ്രാമത്തി​ലിറങ്ങിയ പുലിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.

തോക്കുമായെത്തിയ ഉദ്യോഗസ്​ഥനുനേർക്ക്​ പുലി ചാടിവീഴുകയായിരുന്നു. പുലി ചാടിവീണതിന് പിന്നാലെ സമീപത്തുനിന്ന വ്യക്തിയെത്തി ഉടൻ തന്നെ രക്ഷപ്പെടുത്തുന്നതും കാണാം. പുലിയുടെ ആക്രമണത്തിൽ ഉദ്യോഗസ്​ഥന്​ കാര്യമായ പരിക്കേറ്റിട്ടില്ല.

പിന്നീട്​ നാട്ടുകാരുടെ സഹകരണത്തോടെ പുലിയെ പിടികൂടുകയും മയക്കുവെടി വെച്ചശേഷം കൂട്ടിലാക്കി സംരക്ഷിത കേന്ദ്രത്ത​ിലേക്ക്​ മാറ്റുകയുമായിരുന്നു.

വന്യമൃഗങ്ങളുട ആക്രമണം പതിവാണ്​ ഉത്തരാഖണ്ഡിൽ. വർഷം തോറും നിരവധി പേരാണ്​ പുലിയുടെയും മറ്റും ആക്രമണത്തിൽ കൊല്ലപ്പെടുന്നത്​. 

Full View


Tags:    
News Summary - uttarakhand Leopard attacks forest officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.