ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി വനം മന്ത്രി ഹരക് സിങ് റാവത്തിന്‍റെ രാജിപ്രഖ്യാപനം. വെള്ളിയാഴ്ച മന്ത്രിസഭ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ ഹരക് സിങ് പിന്നീട് രാജി പ്രഖ്യാപിക്കുകയായിരുന്നു.
തന്‍റെ മണ്ഡലമായ കോട്ദ്വാറിൽ മെഡിക്കൽ കോളജ് അനുവദിക്കാത്തതതിൽ പ്രതിഷേധിച്ചാണ് ഹരകിന്‍റെ രാജി. ഇതിൽ ഹരക് രോഷം പ്രകടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ അഞ്ചുവർഷമായി കോട്ദ്വാർ മണ്ഡലത്തിൽ മെഡിക്കൽ കോളജ് അനുവദിക്കുന്നതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ എന്‍റെ സ്വന്തം സർക്കാർ തന്നെ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള അനുമതിയെ തൂക്കിേലറ്റുകയാണ് -ഹരക് സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ഹരക് സിങ് രാജി വെച്ചിട്ടില്ലെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുകയാണെന്നും ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.