ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് ഉള്ളിൽ കുടുങ്ങിയ 40 നിർമാണ തൊഴിലാളികൾ സുരക്ഷിതരെന്ന് അധികൃതർ. വാക്കി-ടോക്കിയിലൂടെ തൊഴിലാളികളുമായി ബന്ധപ്പെടുന്നുണ്ട്. ഭക്ഷണവും വെള്ളവും ഓക്സിജനും പൈപ്പിലൂടെ തുരങ്കത്തിനുള്ളിൽ എത്തിക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 60 മീറ്റർ ഉള്ളിലായാണ് നിലവിൽ തൊഴിലാളികളുള്ളത്.
ഞായറാഴ്ച പുലർച്ചെ നാല് മണിക്കാണ് യമുനോത്രി ദേശീയപാതയിലെ തുരങ്കം തകർന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ദണ്ഡൽഗാവിൽ നിന്ന് സിൽക്യാരയെ ബന്ധിപ്പിക്കുന്നതിനാണ് തുരങ്കം. ചാർധാം റോഡ് പദ്ധതിക്ക് കീഴിലാണ് ഇത് നിർമിക്കുന്നത്.
ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. 13 മീറ്റർ വിസ്തീർണമുള്ള തുരങ്കത്തിന്‍റെ തകർന്ന ഭാഗങ്ങളിൽ നിന്ന് മണ്ണുമാറ്റിയാണ് രക്ഷാപ്രവർത്തനം. തൊഴിലാളികളുടെ ജീവന് നിലവിൽ ഭീഷണിയില്ലെന്നും ഉടൻ തന്നെ രക്ഷപ്പെടുത്തുമെന്നും ദുരന്തനിവാരണ സേന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.