ഗുഡ്​ഗാവിൽ ഉസ്​ബക്​ വനിതയെ കൂട്ടബലാത്സംഗം ചെയ്​തു; പ്രതികൾ ഒളിവിൽ

ഗുഡ്​ഗാവ്​: ഉസ്​ബകിസ്​താനിൽ നിന്നും ഡൽഹിയിലെത്തിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഗുഡ്​ഗാവിലെ മസൂദ്​പൂരില ാണ്​ സംഭവം നടന്നത്​. രണ്ടുവർഷത്തോളമായി ഫേസ്​ബുക്കിലൂടെ പരിചയമുള്ള ആ​ക്രികച്ചവടക്കാരൻ ഉൾപ്പെടെ മൂന്നുപേർ ച േർന്നാണ്​ യുവതിയെ ബലാത്സംഗം ചെയ്​തത്​. അവശനിലയിലായ യുവതിയെ സൗത്ത്​ ഡൽഹിയിലെ ഫ്ലാറ്റിനടുത്ത്​ ഉപേക്ഷിച്ച്​ അക്രമികൾ കടന്നുകളഞ്ഞു. പിന്നീട്​ സുഹൃത്തുക്കൾ ഇവരെ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ശനിയാഴ്​ച രാത്രി സൗത്ത്​ ഡൽഹിയിലെ താമസസ്ഥലത്തുനിന്ന്​ യുവതിയെ പരിചയക്കാരനായ യുവാവ്​ കാറിൽ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. കാറിൽ ഇയാളുടെ രണ്ട്​ സുഹൃത്തുക്കളും ഉണ്ടായിരുന്നു. കാറിൽ വെച്ച്​ തന്നെ യുവാക്കൾ മോശമായി പെരുമാറിയെന്നും എതിർത്ത തന്നെ മർദിച്ച്​ അവശയാക്കിയ ശേഷം ഗുഡ്​ഗാവിലെ ഫ്ലാറ്റിൽ​ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.

സംഭവത്തിൽ വസന്ത്​ കുഞ്ച്​ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. പ്രതികൾ ഒളിവിലാണ്​. കേസ്​ ഫയൽ ചെയ്യാതിരിക്കാൻ മുഖ്യപ്രതിയുടെ രക്ഷിതാക്കൾ സമ്മർദം ചെലുത്തിയതായി യുവതി പൊലീനെ അറിയിച്ചു.

Tags:    
News Summary - Uzbek Woman Allegedly Gang-Raped In Gurgaon - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.