ന്യൂഡൽഹി: ജെ.എൻ.യുവിൽ ഞായറാഴ്ച വൈകുന്നേരത്തോടെ വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ എ.ബി.വി.പിയാണെന്ന ആരോപണത്തിൽ അത്ഭുതമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിലെ കലാലയങ്ങളി ൽ അക്രമം അഴിച്ചുവിട്ടതിന് േശഷം ഇരകളെ അക്രമികളായി ചിത്രീകരിക്കുന്ന പാരമ്പര്യവും ചരിത്രവുമാണ് മാർക്സിസ് റ്റ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജെ.എൻ.യുവിൽ നടന്ന ആക്രമണം വളരെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്. രാജ്യത്തെ കാമ്പസുകളിൽ മുഴുവൻ കലാപമാണെന്ന ധാരണ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് ജെ.എൻ.യുവിൽ നടന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ഇടതുപക്ഷ വിദ്യാർഥികളും തീവ്രവാദ വിദ്യാർഥികളും കോൺഗ്രസ് അനുകൂല വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ സംഘടിതമായി ജെ.എൻ.യുവിലെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ നടത്തിയ ആസൂത്രിത ശ്രമവും തുടർന്നുണ്ടായ അക്രമങ്ങളുമാണ് ജെ.എൻ.യുവിലെ എല്ലാ സംഭവ വികാസങ്ങൾക്കും കാരണം. ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞുവെന്നും കുറ്റവാളികളെ കണ്ടെത്തി അവർക്ക് ശിക്ഷ വാങ്ങി നൽകാനുള്ള നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡൻറില്ലാത്തതിനാൽ ബി.ജെ.പി പ്രവർത്തകർക്ക് യാതൊരുവിധ ആശയക്കുഴപ്പവുമില്ല. അധ്യക്ഷനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഒരു പാർട്ടിയല്ല ബി.ജെ.പി. പാർട്ടിക്ക് കൃത്യമായ നിലപാടുകളും നയവുമുണ്ട്. മണ്ഡലം അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ജില്ലാ അധ്യക്ഷൻമാരുടെ തെരെഞ്ഞടുപ്പിൻെറ അനൗപചാരിക പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് വ്യത്യസ്തമായി രണ്ട് വ്യക്തികളോ കുടുംബമോ തീരുമാനങ്ങളെടുക്കുന്ന പാർട്ടിയല്ല. ജനാധിപത്യ പാർട്ടിയിൽ നടക്കുന്ന പ്രക്രിയ ബി.ജെ.പിയിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.