വാക്​സിൻ കയറ്റുമതി ഈ വർഷം അവസാനത്തോടെ പുനഃസ്ഥാപിക്കുമെന്ന്​ അദാർ പൂനാവാലെ

ന്യൂഡൽഹി: വാക്​സിൻ കയറ്റുമതി ഈ വർഷം അവസാനത്തോടെ പുനഃസ്ഥാപിക്കുമെന്ന്​ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫീസർ അദാാർ പൂനാവാലെ. രാജ്യത്തിന്‍റെ വാക്​സിനേഷൻ പ്രവർത്തനങ്ങൾക്ക്​ വേണ്ടിയുള്ള വാക്​സിൻ സ്​റ്റോക്കുണ്ട്​. ഉൽപാദനം വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനായി താൽക്കാലികമായാണ്​ വാക്​സിൻ കയറ്റുമതിക്ക്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്​. മൂന്ന്​ മാസത്തിനുള്ളിൽ നിയന്ത്രണങ്ങൾ നീക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഉടൻ ചെറിയ രീതിയിൽ കയറ്റുമതി പുനഃരാരംഭിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. സർക്കാറുമായി ചർച്ച നടത്തിയതിന്​ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ പ്രതിമാസം 15 കോടി ഡോസ്​ വാക്​സിനാണ്​ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ ഉൽപാദിപ്പിക്കുന്നത്​. ഇത് ഒക്​ടോബറോടെ​ 20 കോടി ഡോസാക്കി ഉയർത്തുകയാണ്​ ലക്ഷ്യമെന്നും പൂനാവാലെ പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട്​ നിർമ്മിക്കുന്ന കോവിഷീൽഡ്​, കോവാക്​സിൻ, സ്​പുട്​നിക്​ തുടങ്ങിയ കോവിഡ്​ വാക്​സിനുകളാണ്​ രാജ്യത്ത്​ വ്യാപകമായി ഉപയോഗിക്കുന്നത്​.

Tags:    
News Summary - ‘Vaccine exports may resume by year end’: Poonawalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.