കാരക്കൽ: പുതുച്ചേരിയിൽ വാക്സിൻ നിർബന്ധമാക്കി ഉത്തരവിറക്കി. ആരോഗ്യ ഡയറക്ടറുടേതാണ് ഉത്തരവ്. രാജ്യത്ത് ഇതാദ്യമായാണ് വാക്സിൻ നിർബന്ധമാക്കി ഇത്തരത്തിൽ ഉത്തരവിറക്കുന്നത്. വാക്സിൻ സ്വീകരിക്കാത്തവർക്കെതിെര നിയമനടപടി സ്വീകരിക്കുമെന്നും പുതുച്ചേരി സർക്കാർ അറിയിച്ചു.
1973ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ് വാക്സിൻ നിർബന്ധമാക്കിയിരിക്കുന്നത്. നിയമത്തിലെ സെക്ഷൻ(8), 54(1) എന്നിവ പ്രകാരമാണ് ഉത്തരവ്. വാക്സിനെടുക്കാൻ പലയിടത്തും ആളുകൾ വിമുഖത പ്രകടിപ്പിക്കുന്നതിനിടെയാണ് കടുത്ത നടപടിയുമായി പുതുച്ചേരി ഭരണകൂടം രംഗത്തെത്തുന്നത്. നേരത്തെ വാക്സിനെടുക്കുന്നവർക്ക് 50,000 രൂപയുടെ മൊബൈൽ ഫോൺ നൽകുമെന്ന് രാജ്കോട്ട് മുൻസിപ്പാലിറ്റി പ്രഖ്യാപിച്ചിരുന്നു.
കേരളത്തിൽ വാക്സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. വാക്സിനെടുക്കാത്ത അധ്യാപകർ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്സിനെടുക്കാത്തവർക്ക് പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം വിലക്കുന്നുണ്ട്. ലോകത്തെ മറ്റ് പല രാജ്യങ്ങളിലും വാക്സിൻ വിമുഖത പ്രകടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.