ന്യൂഡൽഹി: രാജ്യത്തെ 12നും 18നും ഇടയിൽ പ്രായമുള്ള 10.4 കോടി കുട്ടികളിൽ 80 ശതമാനം പേർക്കും വാക്സിൻ നൽകാൻ കേന്ദ്ര സർക്കാർ പദ്ധതി തയാറാക്കുമെന്ന് ഉദ്യോഗസ്ഥർ.
കുട്ടികൾക്ക് നൽകാനുള്ള വാക്സിൻ നിർമിക്കാൻ ഇന്ത്യയുടെ തദ്ദേശീയ ശേഷി ഉപയോഗപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇൗ സാഹചര്യത്തിൽ ഭാരത് ബയോടെക്കിന് വലിയ ഓർഡറുകൾ ഏറ്റെടുക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായ നിർമാതാക്കളുടെ കോവാക്സിൻ രണ്ടിനും 18നും ഇടയിൽ പ്രായമുള്ളവരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.
പരീക്ഷണം വിജയകരമായാൽ കൂടുതൽ പേർക്ക് നൽകാനായി ഇത് അനുവദിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 12-15 വയസ്സുള്ള കൗമാരക്കാർക്ക് ഫൈസർ വാക്സിൻ ഉപയോഗിക്കുന്നതിന് യൂറോപ്യൻ യൂനിയൻ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ, ഫൈസർ ആവശ്യമായ അളവിൽ ലഭ്യമല്ല.
ഫൈസറിെന്റ വാക്സിൻ ഇന്ത്യയിലെത്തുന്ന കാര്യത്തിൽ അനിശ്ചിതത്വവും നിലനിൽക്കുന്നു. രണ്ടിനും 18നുമിടയിൽ പ്രായമുള്ളവരിൽ കോവാക്സിൻ പരീക്ഷിക്കാൻ ഭാരത് ബയോടെകിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇത് വിജയിച്ചാൽ ഭൂരിഭാഗം കുട്ടികൾക്കും വാക്സിൻ നൽകാനാവുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.