അഹമ്മദാബാദ്: കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ വഡോദര വിമാനത്താവളം അടച്ചു. റൺവേയിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് ബുധനാഴ്ചയാണ് വിമാനത്താവളം അടച്ചത്. വ്യാഴാഴ്ച നടത്തേണ്ട രണ്ട് ആഭ്യന്തരവിമാന സർവീസുകൾ റദ്ദാക്കിയതായും വിമാനത്താവളം അധികൃതർ അറിയിച്ചു.
വഡോദരയിൽ ബുധനാഴ്ച മാത്രം 400 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. വെള്ളക്കെട്ട് മൂലം ഇതുവഴിയുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി പശ്ചിമ റെയിൽവേ അറിയിച്ചു.
പ്രദേശത്ത് വെള്ളകെട്ടിൽ കുടുങ്ങിയവരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. മഴക്കെടുതികളും രക്ഷാപ്രവർത്തനവും വിലയിരുത്താൻ ബുധനാഴ്ച വൈകീട്ട് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നിരുന്നു.
അഹമ്മദാബാദ്, സൂറത്ത്, പഞ്ച്മഹൽ തുടങ്ങിയ നഗരങ്ങളിലും കനത്തമഴയാണ്. വ്യാഴാഴ്ച കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.