ന്യൂഡൽഹി: ലണ്ടൻ ബ്രയൻസ്റ്റൺ സ്ക്വയറിലുള്ള ആഡംബര ഫ്ലാറ്റിെൻറ യഥാർഥ ഉടമ റോബ ർട്ട് വാദ്ര തന്നെയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ. 19 ലക്ഷം പൗണ ്ട് മൂല്യമുള്ള ഇൗ ഫ്ലാറ്റ് വാങ്ങിയത് പിടികിട്ടാപ്പുള്ളിയായ വിവാദ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരി ആണെങ്കിലും ഫ്ലാറ്റിെൻറ സാമ്പത്തിക ഗുണഭോക്താവും അറ്റകുറ്റപ്പണി നടത്തുന്നതും വാദ്രയാണ്. വാങ്ങിയ ശേഷം വാദ്ര നിയന്ത്രിക്കുന്ന കമ്പനിക്ക് ഫ്ലാറ്റ് കൈമാറുകയായിരുന്നുവെന്നും പ്രത്യേക കോടതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ബോധിപ്പിച്ചു. 2016ൽ ഒൗദ്യോഗിക രഹസ്യ നിയമപ്രകാരം കേസിൽ കുടുങ്ങിയ ഭണ്ഡാരി പിന്നീട് നേപ്പാൾ വഴി രാജ്യം വിടുകയായിരുന്നു.
തുടർന്ന് ന്യൂഡൽഹിയിലെയും ഗുരുഗ്രാമിലെയും വസ്തുവകകൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. വാദ്രയുടെ അടുത്ത അനുയായി മനോജ് അറോറക്കെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിക്കണമെന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ വാദത്തിനിടെയാണ് ഫ്ലാറ്റിെൻറ ഉടമസ്ഥത സംബന്ധിച്ച വിശദീകരണമുണ്ടായത്.
അറോറയുടെ ന്യൂഡൽഹിയിലെ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നതിന് പിന്നാലെ ഇയാൾ മുങ്ങുകയായിരുന്നു. കേസിൽ ചൊവ്വാഴ്ച തുടർവാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.